വത്തിക്കാന്‍സിറ്റി: വിശുദ്ധ ഫൗസ്റ്റീനയ്ക്ക് കരുണയുടെ സന്ദേശങ്ങള്‍ ക്രിസ്തുവെളിപെടുത്തികൊടുത്തിട്ട് 90 വര്‍ഷങ്ങള്‍. ഇന്നലെ ത്രികാലജപ പ്രാര്‍ത്ഥനയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കാര്യം അനുസ്മരിച്ചത്.
കരുണയുടെ ഈശോയോടുള്ള പ്രാര്‍ത്ഥനയ്ക്ക് തുടക്കം കുറിക്കപ്പെട്ടത് ഫൗസ്റ്റീനയ്ക്ക് ഈശോ നല്കിയ വെളിപെടുത്തലുകളെ തുടര്‍ന്നായിരുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് കരുണയുടെ ഈശോയോടുള്ള ഭക്തിക്ക് പ്രചാരം നല്കിയത്. ഈശോ വെളിപെടുത്തിക്കൊടുത്ത സന്ദേശം വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നുള്ളതു തന്നെയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
ക്രിസ്തു നമുക്കുവേണ്ടി മരിക്കുകയും ഉയിര്‍ത്തെണീല്ക്കുകയും ചെയ്തു. പിതാവായ ദൈവത്തിന്റെ കരുണയാണ് അവിടുന്ന് നമുക്ക് നല്കിയത്. അതുകൊണ്ട് നമുക്കും നമ്മുടെ ഹൃദയങ്ങള്‍ തുറക്കാം, വിശ്വാസത്തോടെ ഈശോയെ അങ്ങയില്‍ ഞാന്‍ ശരണപ്പെടുന്നു എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യാം. പാപ്പ പറഞ്ഞു.