വിശ്വാസത്തില്‍ നിന്ന് മാത്രമല്ല ധാര്‍മ്മികമൂല്യങ്ങളില്‍ നിന്ന് വരെ അകന്നുജീവിച്ച സ്ത്രീ പെട്ടെന്നൊരു നിമിഷത്തില്‍ വിശ്വാസജീവിതത്തിലേക്ക് കടന്നുവരിക. ബൈബിള്‍ വായിക്കുകയോ അതേക്കുറിച്ച് കേള്‍ക്കുകയോ പോലും ചെയ്തിട്ടില്ലാത്ത വ്യക്തി ഇന്ന് വിശ്വാസസംബന്ധമായ പ്രഭാഷണങ്ങള്‍ വഴി അനേകരെ ദൈവത്തിലേക്ക് അടുപ്പിക്കുക. ബ്രിറ്റിനി ദെ ലാ മോറയുടെ ജീവിതപരിണാമം നമ്മെ അമ്പരിപ്പിക്കുന്നതാണ്.
മുന്‍ പോണ്‍സ്റ്റാറ്റായ ബ്രിറ്റിനി ഇപ്പോള്‍ എഴുത്തുകാരിയും മോട്ടിവേഷനല്‍സ്പീക്കറും വചനപ്രഘോഷകയും ഒക്കെയാണ്.
ഒരുകാലത്ത് പോണ്‍ ഇന്‍ഡസ്ട്രിയില്‍ ഏറെ പ്രശസ്തയായിരുന്നു ബ്രിട്ടിനി. തന്റെ കണ്‍മുമ്പില്‍ വച്ച് കാമുകന്‍ കുത്തേറ്റുമരിച്ചതാണ് അവളുടെ ജീവിതത്തെ തകിടം മറിച്ചത്. ദു:ഖകരമായ ആ സംഭവത്തിന് ശേഷം ഏതാനും ദിവസങ്ങളില്‍ ഭയവിഹ്വലയായി അവള്‍ക്ക് ഒരു ഹോട്ടല്‍മുറിയില്‍ കഴിച്ചുകൂട്ടേണ്ടിവന്നു. അധികാരികള്‍ തന്നെ അറസ്റ്റ്‌ചെയ്യുമെന്നുള്ള പേടി കൊണ്ടായിരുന്നു അത്. അത്തരമൊരു ദിവസമാണ് വിശുദ്ധ ഗ്രന്ഥവുമായുള്ള കണ്ടുമുട്ടല്‍.
ഞാനൊരു ക്രിസ്ത്യാനിയായിരുന്നില്ല.പക്ഷേ ഞാന്‍ ബൈബിള്‍ കണ്ടു. അപ്പോഴും ഞാന്‍ പോണ്‍ ഇന്‍ഡസ്ട്രിയില്‍ തന്നെയായിരുന്നു… എന്നിട്ടും ഞാന്‍ ബൈബിളെടുത്തു. അത് വായിച്ചുതുടങ്ങി. അത് എനിക്കുവേണ്ടി എഴുതപ്പെട്ടതാണെന്ന് എനിക്ക് തോന്നി. എന്നോടാണ് ആ വചനങ്ങള്‍ സംസാരിക്കുന്നത്. ആ നിമിഷങ്ങളില്‍ ആ വചനങ്ങള്‍ എന്നെ മോചിതയാക്കി .ദൈവം എനിക്ക് ഒരുപാട് പ്രതീക്ഷകള്‍ നല്കി.. ഒരുപാട് പ്രോത്സാഹനം നല്കി.
ബൈബിളുമായുള്ള കണ്ടുമുട്ടലിന്റെ അനുഭവങ്ങളെക്കുറിച്ച് ബ്രിട്ടിനി പറയുന്നു.ഇന്ന് ക്രിസ്ത്യാനിയായി മാറി, വിശ്വാസസംബന്ധമായ ടോക്കുകള്‍ നല്കി വരികയാണ് ബ്രിട്ടിനിയും ഭര്‍ത്താവ് റിച്ചാര്‍ഡും.