വിസ്‌കോണ്‍സിന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച വിശുദ്ധ ജോസഫ് വര്‍ഷത്തോട് അനുബന്ധിച്ച് നാഷനല്‍ ഷ്രൈന്‍ ഓഫ് സെന്റ് ജോസഫിന്റെ ആഭിമുഖ്യത്തില്‍ വെര്‍ച്വല്‍ കോണ്‍ഫ്രന്‍സും യൗസേപ്പിതാവിന്റെ രൂപത്തിന്റെ പുന:പ്രതിഷ്ഠയും നടക്കും. യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ ദിനമായ മാര്‍ച്ച് 19 നാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഉണ്ണീശോയെ കൈയിലെടുത്തുപിടിച്ച യൗസേപ്പിതാവിന്റെ രൂപത്തിന്റെയാണ് പുന: പ്രതിഷ്ഠ നടത്തുന്നത്. പ്രാര്‍ത്ഥനകള്‍, പ്രഭാഷണങ്ങള്‍ എന്നിവയും ഇതോട് അനുബന്ധിച്ച് നടക്കും.
1892 ല്‍ നോബര്‍ട്ടൈന്‍സ് സഭാംഗങ്ങളാണ് സെന്റ് ജോസഫിന്റെ നാമധേയത്തിലുള്ള ഷ്രൈന്‍ ആരംഭിച്ചത്. കഴിഞ്ഞ നൂറു വര്‍ഷമായി വിശുദ്ധ ജോസഫിനോടുള്ള നൊവേന ആരംഭിച്ചതും നോബൈര്‍ട്ടൈന്‍സാണ്.