.
അലബാമ: ഗര്‍ഭചിദ്രത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന ബില്‍ ആറിനെതിരെ 25 എന്ന കണക്കില്‍ സെനറ്റ് പാസാക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ടെറി കോളിന്‍സാണ് ബില്‍ അവതരിപ്പിച്ചത്.
ഗര്‍ഭഛിദ്രത്തെ നീചവും നിന്ദ്യവുമായിട്ടാണ് ബില്‍ വിശേഷിപ്പിക്കുന്നത്. ജീവപര്യന്തമോ പത്തുമുതല്‍ 99 വര്‍ഷം വരെയോ തടവു കിട്ടാവുന്നതാണ് അബോര്‍ഷന്‍ ചെയ്താലുള്ള കുറ്റം.
എന്നാല്‍ ഗവര്‍ണര്‍ ബിലില്‍ ഒപ്പു വയ്ക്കുന്നതോടുകൂടിയേ നിയമം പ്രാബല്യത്തില്‍ വരുകയുള്ളൂ.