Wednesday, January 15, 2025
spot_img
More

    വിശ്വാസപൂര്‍വ്വം ദിവസവും ഇങ്ങനെ മൂന്ന് നന്മ നിറഞ്ഞ മറിയമേ ചൊല്ലാമോ? അനുഗ്രഹം പ്രാപിക്കാം, അത്ഭുതം കാണാം

    പരിശുദ്ധ മറിയത്തോടുള്ള ഭക്തി ഓരോരുത്തര്‍ക്കും ഓരോ തരത്തിലാണ്. ദിവസവും മൂന്ന് നന്മ നിറഞ്ഞ മറിയമേ ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ഒരു പാരമ്പര്യവും നിലവിലുണ്ട്.

    പതിമൂന്നാം നൂറ്റാണ്ട് മുതല്ക്കാണ് ഈ പാരമ്പര്യം പ്രാബല്യത്തില്‍ വന്നത്. ജര്‍മ്മന്‍കാരിയായ ബെനഡിക്ടന്‍ കന്യാസ്ത്രീ വിശുദ്ധ മെച്ചറ്റില്‍ഡേ ഓഫ് ഹാക്ക്‌ബോണ്‍ ആണ് ഇതിന്റെ തുടക്കക്കാരിയെന്ന് വിശ്വസിക്കപ്പെടുന്നു.

    ഒരു ദിവസം വിശുദ്ധ തന്റെ മരണത്തെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു. തന്റെ മരണസമയത്ത് മാതാവിന്റെ സാന്നിധ്യവും സഹായവും ഉണ്ടായിരിക്കണമേയെന്ന വിശുദ്ധ മാതാവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.

    അപ്പോള്‍ ആ സമയം മാതാവിന്റെ സ്വരം വിശുദ്ധ ഇങ്ങനെ കേട്ടു.
    ഞാന്‍ തീര്‍ച്ചയായും മരണസമയത്ത് നിന്റെ അടുക്കലുണ്ടായിരിക്കും. എന്നാല്‍ നീ നിന്റെഭാഗത്തു നിന്നുകൂടി യത്‌നിക്കേണ്ടിയിരിക്കുന്നു. അതിന് നീ ദിവസവും മൂന്ന് നന്മ നിറഞ്ഞ മറിയമേ ചൊല്ലുക. നിന്റെ മരണസമയത്തെ വേദനകളില്‍ നിന്ന് മോചിപ്പിക്കാനും ദൈവികസ്‌നേഹം നിറയ്ക്കാനും ഞാന്‍ നിന്നെ സഹായിക്കും.

    വിശുദ്ധ ജെത്രുദ്, വിശുദ് അല്‍ഫോന്‍സ് ലിഗോരി, വിശുദ്ധ ഡോണ്‍ ബോസ്‌ക്കോ തുടങ്ങിയവരും മൂന്ന് നന്മ നിറഞ്ഞ മറിയമേ പ്രാര്‍ത്ഥനയുടെ പ്രചാരകരായിരുന്നു.

    ആ പ്രാര്‍ത്ഥന ഇങ്ങനെയാണ് ചൊല്ലേണ്ടത്.

    അമ്മേ മാതാവേ എന്നെ എല്ലാ വിധ മാരകപാപങ്ങളില്‍ നിന്നും മോചിപ്പിക്കണമേ
    നന്മ നിറഞ്ഞ മറിയമേ..

    അമ്മേ മാതാവേ അങ്ങേ പുത്രനില്‍ നിന്ന് ജ്ഞാനം അയച്ചുതരണമേ
    നന്മ നിറഞ്ഞ മറിയമേ

    അമ്മേ മാതാവേ പരിശുദ്ധാത്മാവില്‍ നിന്ന് സ്‌നേഹം വാങ്ങിത്തരണമേ
    നന്മ നിറഞ്ഞ മറിയമേ

    പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!