യൗസേപ്പിതാവിന്റെ തൊഴില്‍ ആശാരിപ്പണിയായിരുന്നുവെന്ന് നമുക്കറിയാം. സ്വഭാവികമായും അപ്പോള്‍ നമ്മുടെ വിചാരം യൗസേപ്പിതാവിന്റെ കുലത്തൊഴില്‍ അതായിരുന്നിരിക്കാം എന്നാണ്. പക്ഷേ സ്വകാര്യ വെളിപാടുകളില്‍ നിന്ന് നാം മനസ്സിലാക്കുന്ന കാര്യം തികച്ചും വ്യത്യസ്തമാണ്. സമ്പന്നമായ കുടുംബത്തിലായിരുന്നു യൗസേപ്പിതാവ് ജനിച്ചുവളര്‍ന്നത്.
പക്ഷേ അദ്ദേഹത്തിന്റെ കരുണാര്‍ദ്രമായ സ്വഭാവം പലരും മുതലെടുക്കുകയും സ്വത്തുക്കളെല്ലാം പലരും കവര്‍ന്നെടുക്കുകയും ചെയ്തു. വീട്ടിലെ സേവകര്‍് പോലും അതില്‍ നിന്നും വ്യത്യസ്തമായിരുന്നില്ല. അവരുടെ പ്രവൃത്തികള്‍ ജോസഫിനെ വേദനിപ്പിച്ചുവെങ്കിലും അതിന്റെയെല്ലാം ഉടമസഥാവകാശം അവര്‍ക്ക് തന്നെ വിട്ടുകൊടുത്തു. ജോസഫിന്റെ ബന്ധുക്കള്‍ ഭൂമിയും സ്വത്തുക്കളും കൈവശമാക്കുകയും ചെയ്തു.
മാലാഖ നല്കിയ ദര്‍ശനമനുസരിച്ച് അവശേഷിച്ച സ്വത്തുക്കളെല്ലാം വില്ക്കുവാനും അതിന്റെ ഒരു ഭാഗം ദരിദ്രര്‍ക്കായി മാറ്റിവയ്ക്കാനും മറ്റൊരു ഭാഗം ജെറുസലേമില്‍ കൊണ്ടുപോയി ദൈവാലയത്തില്‍ സമര്‍പ്പിക്കാനും ജോസഫ് തീരുമാനിച്ചു. മൂുന്നാമത്തെ ചെറിയൊരു ഭാഗം മാത്രം സ്വന്തം ആവശ്യത്തിനായി സൂക്ഷിക്കുകയും ചെയ്തു ദരിദ്രരനായി ജീവിക്കാന്‍ ആഗ്രഹിച്ച ജോസഫ് ജറുസലേമിലേക്ക് പോകുകയും മരപ്പണി പഠിക്കുന്നതിന് ഒരാളെ അന്വേഷിച്ച് കണ്ടെത്തുകയും ചെയ്തു.
ദൈവഭക്തനായ ഒരാളെ തന്നെയാണ് ആശാരിപ്പണിക്ക് ഗുരുവായി ജോസഫിന് കിട്ടിയത്. ഉചിതമായ കൂലിവ്യവസ്ഥയില്‍ ഗൂരുവായ ആശാരിയോടൊപ്പം ജോസഫ് തൊഴില്‍ പരിശീലിക്കാന്‍ ആരംഭിക്കുകയും അങ്ങനെ ആശാരിപ്പണിയില്‍ പ്രാവീണ്യം നേടിയെടുക്കുകയും ചെയ്തു.
ഇങ്ങനെയാണ് ജോസഫ് തച്ചനായി മാറിയത്.