ഡിട്രോയിറ്റ്: അതിരൂപതയില്‍ ഇനി മുതല്‍ ഞായറാഴ്ചകളില്‍ സ്‌പോര്‍ട്‌സ് മാമാങ്കങ്ങള്‍ അരങ്ങേറുകയില്ല. ഞായറാഴ്ച വിശുദ്ധമായി ആചരിക്കുന്നതിന്റെയും പ്രാര്‍ത്ഥനക്കും കുടുംബത്തിനുമായി സമയം നീക്കിവയ്ക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു തീരുമാനം.
കര്‍ത്താവിന്റെ ദിവസത്തിന് പ്രാധാന്യം കൊടുക്കണം എന്ന് ഇതു സംബന്ധിച്ച ഇടയലേഖനത്തില്‍ ആര്‍ച്ച് ബിഷപ് അലെന്‍ വിഗ്നെര്‍നോണ്‍ പറഞ്ഞു ഞായറാഴ്ച എന്നത് പരിപൂര്‍ണ്ണമായി വിശ്വാസം, കുടുംബം, വിശ്രമം എന്നീ കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുളളതായിരിക്കണം. അതുകൊണ്ട് ഇനി മുതല്‍ ഞായറാഴ്ചകളില്‍ സ്‌പോര്‍ട്‌സ് ആഘോഷങ്ങള്‍ അതിരൂപതയില്‍ പാടുള്ളതല്ല.
ഞായറാഴ്ചകളെ ഹോളി റെസ്റ്റിനുള്ള ദിവസമായിട്ടാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. ഓരോ ഞായറാഴ്ചയും ഈസറ്ററിന്റെയും പെന്തക്കോസ്തയുടെയും ചെറിയ പതിപ്പാണ്. ആദ്യമായും അവസാനമായും ഞായറാഴ്ച എന്നത് ക്രിസ്തുവിന്റെ പുനരുത്ഥാനവും പുതിയ ജീവിതവുമാണ്. മരണത്തിന്റെയും പാപത്തിന്റെയും മേല്‍ ക്രിസ്തു നേടിയ അന്തിമവിജയമാണ്