Friday, April 25, 2025
spot_img
More

    നിരവധിയായ ഭയങ്ങള്‍ക്ക് അടിമയാണോ, ഈ തിരുവചനം പറഞ്ഞു പ്രാര്‍ത്ഥിച്ച് ഭയം അകറ്റൂ

    ജീവിതത്തില്‍ നിരവധിയായ ഭയങ്ങള്‍ക്ക് അടിമകളാണ് നാം ഓരോരുത്തരും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെ പേടിയുണ്ട്. ജോലി കിട്ടുമോയെന്ന് ഭയപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളുണ്ട്.ബിസിനസില്‍ പരാജയപ്പെടുമോയെന്ന് ഭയപ്പെടുന്നവരുണ്ട്. പുറത്തേക്ക് പോകുമ്പോഴും യാത്ര ചെയ്യുമ്പോഴും ഭയം അനുഭവിക്കുന്നവരുണ്ട്. ഡ്രൈവ് ചെയ്യാന്‍ ഭയപ്പെടുന്നവരുണ്ട്.

    ആരെങ്കിലുമൊക്കെ ഉപദ്രവിക്കുമോയെന്ന് ഭയപ്പെടുന്നവരുണ്ട്. ഇരുട്ടിനെയും വെള്ളത്തെയും ഉയര്‍ന്ന സ്ഥലങ്ങളെയും ഭയപ്പെടുന്നവരുണ്ട്. ഇത്തരത്തിലുള്ള നിരവധി ഭയങ്ങളുമായി കഴിഞ്ഞുകൂടുന്നവരോട് വിശുദ്ധ ഗ്രന്ഥം പറയുന്നത് ഭയപ്പെടരുത് എന്നാണ്.

    ബൈബിളില്‍ ഏറ്റവും കൂടുതല്‍ തവണ ആവര്‍ത്തിക്കുന്ന ആഹ്വാനവും ഇതുതന്നെയാണ്. നമ്മള്‍ പലതരത്തിലുള്ള ഭയങ്ങള്‍ക്ക് അടിമകളാണെന്ന് ദൈവത്തിനറിയാം. പക്ഷേ ദൈവം പറയുന്നു, ഭയപ്പെടരുത്. ഇതാ ഈ തിരുവചനം അത്തരത്തിലുള്ള ആശ്വാസവചനമാണ്. നമ്മുടെ ഭയങ്ങളെ ഇല്ലാതാക്കാനുള്ള ശക്തിയും കരുത്തും നല്കുന്നതാണ് ഈ വചനം. നമ്മുടെ ഭയങ്ങളെ ഇല്ലാതാക്കാന്‍ കഴിയുന്ന ഈ തിരുവചനം എല്ലാ ജീവിതാവസ്ഥകളിലും പ്രയോജനപ്പെടും.ആയതിനാല്‍ നാം ഈ വചനം പറഞ്ഞു പ്രാര്‍ത്ഥിക്കുക.

    വിദൂര ദിക്കുകളിൽ നിന്ന് ഞാൻ നിന്നെ വിളിച്ചു.ഭയപ്പെടേണ്ട, ഞാൻ നിന്നോട് കൂടെയുണ്ട്.സംഭ്രമിക്കേണ്ടാ,ഞാനാണ് നിന്റെ ദൈവം.ഞാൻ നിന്നെ ശക്തിപ്പെടുത്തടുകയും സഹായിക്കുകയും ചെയ്യും.എന്റെ വിജയകരമായ വലത്തുകൈ കൊണ്ട് ഞാൻ നിന്നെ താങ്ങി നിർത്തും.നിന്നെ ദ്വേഷിക്കുന്നവർ ലജ്ജിച്ചു  തലതാഴ്‌ത്തും;നിന്നോട് ഏറ്റുമുട്ടുന്നവർ നശിച്ചു ഒന്നുമല്ലാതായി തീരും . നിന്നോട് ശണ്ഠ കൂട്ടുന്നവരെ നീ അന്വേഷിക്കും;കണ്ടെത്തുകയില്ല .നിന്നോട് പോരാടുന്നവർ ശൂന്യരാകും.നിന്റെ ദൈവവും കർത്താവുമായ ഞാൻ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു.ഞാനാണ് പറയുന്നത്, ഭയപ്പെടേണ്ട.ഞാൻ നിന്നെ സഹായിക്കും.(എശയ്യാ 41 :10 -13 )

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!