‘
സെന്റ് ജോസഫ് വര്‍ഷത്തെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കുന്ന ഒരു ക്രിസ്തീയ ഭക്തിഗാനം കൂടി പുറത്തിറങ്ങിയിരിക്കുന്നു. തലശ്ശേരി അതിരൂപതയിലെ പുളിങ്ങോം സെന്റ് ജോസഫ് ദേവാലയത്തിലെ സഹവികാരി ഫാ. പോള്‍ തട്ടുപറമ്പില്‍ രചിച്ച ദാവീദിന്‍ വംശജനാം യൗസേപ്പുപിതാവേ എന്നു തുടങ്ങുന്ന ഗാനം ആണ് അത്.
നിന്റെ ആരാധനയില്‍ ദൈവമിറങ്ങും, അള്‍ത്താര തന്നില്‍ തുടങ്ങിയ ശ്രദ്ധേയമായ ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുള്ളത് അച്ചനാണ്. വിനോദ് അഗസ്റ്റിയനും അമ്പിളിയും ചേര്‍ന്ന് പാടിയിരിക്കുന്ന ഗാനത്തില്‍ വൈദികരും സന്യസ്തരും പ്രത്യക്ഷപ്പെടുന്നുമുണ്ട്.
സമകാലിക പശ്ചാത്തലത്തില്‍ നമ്മുടെ ലോകത്തെ ഗ്രസിച്ചിരിക്കുന്ന പലമാരക പകര്‍ച്ചവ്യാധികള്‍ക്കും മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാവുന്ന അഭയകേന്ദ്രമാണ് യൗസേപ്പ് പിതാവ് എന്ന് ഗാനരചയിതാവ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വിശുദ്ധ ജോസഫിന്റെ ജീവിതത്തിന്റെ വിവിധതലങ്ങളെ കാവ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്ന ഈ ഭക്തിഗാനത്തിന് ഓരോ ക്രൈസ്തവവിശ്വാസിയുടെയും ആത്മീയജീവിതത്തെ ദൈവകേന്ദ്രീകൃതമായി മുന്നോട്ടു കൊണ്ടുപോകാന്‍ തക്ക കഴിവുണ്ട്.
ഗാനം കേള്‍ക്കാന്‍ ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു