ഒടുവിലത്തെ അത്താഴത്തിന്റെ ദു:ഖസാന്ദ്രമായ അന്തരീക്ഷത്തിലേക്ക് നീ കടക്കുന്നതിന് മുമ്പ് നീ നിന്റെ ശിഷ്യന്മാരെ അയച്ച് ആ വീട്ടുടമസ്ഥനോട് ചോദിച്ചു, ഗുരു നിന്നോട് ചോദിക്കുന്നു, എന്റെ ശിഷ്യന്മാരോടുകൂടെ ഞാന്‍ പെസഹാ ഭക്ഷിക്കുന്നതിനുള്ള വിരുന്നുശാല എവിടെയാണ്?
തിരുവത്താഴത്തിന്റെ ഒരുക്കത്തിന് വേണ്ടി നീന ിന്റെ ശിഷ്യന്മാരെ അയച്ച സായാഹ്നത്തിലാണ് ആ മനുഷ്യന്‍ ഈ ഒരു ചോദ്യം കേട്ടതും അതിനോട്പ്രതികരിച്ചതും. ആ വിരുന്നുശാലയില്‍ വച്ചാണ് നീ നിന്റെ ശീരം സകല ജനത്തിനും വേണ്ടിയുള്ള മോചനദ്രവ്യമായി മുറിച്ചുകൊടുത്തതും കാസ വാഴ്ത്തി നിന്റെ രക്തമായി അതിനെ മാനവവിമോചനത്തിന് വേണ്ടി ഒരുക്കിക്കൊടുത്തതും. പക്ഷേ അതിനു മുമ്പുള്ളചോദ്യം എന്റെ മനസ്സില്‍ ഇപ്പോഴും തങ്ങിനില്ക്കുകയാണ്.
കര്‍ത്താവേ നീ ചോദിച്ച ചോദ്യം എന്നോടു തന്നെയാണ്. എനിക്ക് ഭക്ഷിക്കാനുള്ള പെസഹാ വിരുന്നുശാല എവിടെയാണ്? എന്നോട് നീ ഓരോ ദിവസവും ചോദിക്കുന്നതും ഇതുതന്നെയാണ്. വിമോചനത്തിന്റെ നാന്ദിയാകേണ്ട വിരുന്നുശാല എവിടെയാണ്? അനേകര്‍ക്ക് മോചനദ്രവ്യമായി എന്നെതന്നെ പങ്കുവച്ചുകൊടുക്കുന്ന വിരുന്നുമേശ എവിടെയാണ്.?
ഓ കര്‍ത്താവേ, വിരുന്നുശാല അടച്ചുപൂട്ടിയും വിരുന്നുമേശ ഒതുക്കിമാറ്റിയും എന്റെ ജീവിതത്തെ ഞാന്‍മ ുന്നോട്ടു കൊണ്ടുപോകുമ്പോള്‍ പെസഹായുടെ അന്തരീക്ഷത്തിലെ ചോദ്യം അതിനുള്ള ഉത്തരം കണ്ടെത്താനുള്ള എന്റെ ഉത്തരവാദിത്തം അങ്ങെന്നെ ഓര്‍മ്മപ്പെടുത്തുകയാണ്. നിന്റെ പെസഹാ ഭക്ഷണശാലയായും നിന്റെ വിരുന്നുമേശയായും മാറാനുള്ള എന്റെ നിയോഗത്തെ വിശുദ്ധീകരിക്കണമേയെന്ന് ഞാന്‍ അങ്ങയോട് പ്രാര്‍ത്ഥിക്കുന്നു.
ഫാ. ടോമി എടാട്ട്