കാനഡ: ക്രൈസ്റ്റ് ദ കിംങ് കത്തോലി്ക്കാ സ്‌കൂളില്‍ വച്ച് കൗമാരക്കാരിയായ പെണ്‍കുട്ടിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ പത്തു മണിക്ക് മുമ്പാണ് സംഭവം. പതിനേഴുകാരിയായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തോട് അനുബന്ധിച്ച് പത്തൊമ്പതുകാരനായ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊല്ലപ്പെട്ട പെണ്‍കുട്ടിയെക്കുറിച്ചോ അറസ്റ്റിലായ ചെറുപ്പക്കാരനെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.