കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നയിക്കുന്ന പെസഹാ ഒരുക്കധ്യാനം ഇന്ന് (ബുധന്‍) മുതല്‍ ശനിയാഴ്ചവരെ വൈകുന്നേരം 6 മണിമുതല്‍ 8 മണിവരെ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തീദ്രലില്‍വച്ച് നടത്തപ്പെടും. രൂപതാധ്യക്ഷനൊപ്പം രൂപതമുഴുവനും പെസഹാരഹസ്യങ്ങളെ ധ്യാനിക്കുന്നതിനായി ക്രമീകരിച്ചിരിക്കുന്ന പെസഹാ ഒരുക്കധ്യാനം വൈകുന്നേരം 6 മണിക്കുള്ള റംശ നമസ്‌കാരത്തോടെ ആരംഭിച്ച് 7 മണിക്ക് അഭിവന്ദ്യ മാര്‍ ജോസ് പുളിക്കല്‍ പിതാവിന്റെ സന്ദേശത്തെത്തുടര്‍ന്നുള്ള പരിശുദ്ധ കുര്‍ബാനയുടെ ആരാധനയോടെയാണ് സമാപിക്കുന്നത്.
റംശ നമസ്‌കാരത്തിന് ഫാ.സെബാസ്റ്റ്യന്‍ മുതുപ്ലാക്കല്‍, ഫാ.അഗസ്റ്റിന്‍ പുതുപ്പറമ്പില്‍, ഫാ.ഐസക് തെക്കേടത്ത്, ഫാ.പയസ് കൊച്ചുപറമ്പില്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലായി കാര്‍മ്മികത്വം വഹിക്കും. സോഷ്യല്‍ മീഡിയ അപ്പസ്‌തോലേറ്റ്, ദര്‍ശകന്‍, നസ്രാണി യുവശക്തി, അക്കരയമ്മ എന്നീ യൂട്യൂബ് ചാനലുകളിലൂടെയും, ഇടുക്കി വിഷന്‍ ലൈവ്, എച്ച്.സി.എന്‍., കേരള വിഷന്‍ ഇടുക്കി, എ.സി.വി. ഇടുക്കി, ന്യൂവിഷന്‍ ടി.വി.ചാനലുകളിലൂടെയും കത്തീദ്രലില്‍ നിന്നും തത്സമയം സംപ്രേഷണവും ഉണ്ടായിരിക്കുന്നതാണ്.
പെസഹാ ഒരുക്കധ്യാനത്തിന്റെ ക്രമീകരണങ്ങള്‍ക്ക് രൂപതാ വികാരിജറാള്‍മാരായ ഫാ.ജോസഫ് വെള്ളമറ്റം, ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, ഫാ.കുര്യന്‍ താമരശ്ശേരി എന്നിവര്‍ക്കൊപ്പം കത്തീദ്രല്‍പള്ളിയിലെ ഒരുക്കങ്ങള്‍ക്ക് വികാരി ഫാ.വര്‍ഗീസ് പരിന്തിരിക്കല്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ.പയസ് കൊച്ചുപറമ്പില്‍, ഫാ.ഐസക് തെക്കേടത്ത് എന്നിവര്‍ നേതൃത്വം നല്‍കും.
ഫാ.സ്റ്റാന്‍ലി പുള്ളോലിക്കല്‍
പി.ആര്‍.ഓ
കാഞ്ഞിരപ്പള്ളി രൂപത