Monday, October 14, 2024
spot_img
More

    ഈശോയെക്കുറിച്ച് ബൈബിളില്‍ രേഖപ്പെടുത്താത്ത ഇക്കാര്യങ്ങള്‍ അറിയാമോ?

    ഈശോയുടെ മനുഷ്യാവതാരം, പിറവി, അത്ഭുതങ്ങള്‍, പരസ്യജീവിതം,കുരിശുമരണം, ഉത്ഥാനം എന്നിവയെക്കുറിച്ചെല്ലാം നമുക്കറിയാം. എന്നാല്‍ ഈശോ സംസാരിച്ചിരുന്ന ഭാഷ, കഴിച്ചിരുന്ന ഭക്ഷണം, ആകാര സവിശേഷതകള്‍ എന്നിവയെക്കുറിച്ച് പലര്‍ക്കും വേണ്ടത്ര അറിവുണ്ടായിരിക്കുകയില്ല. ഈശോയുടെ രൂപങ്ങള്‍ക്കെല്ലാം പൊതുവായ ഒരു സവിശേഷതയുണ്ട്.

    എല്ലാ ചിത്രങ്ങളിലും ഈശോയുടെ രൂപവും ഉയരവും ഒരുപോലെയാണ്. മിക്കവാറും 5 അടി 5 ഇഞ്ച് ഉയരത്തിലാണ് ഈശോയെ ചിത്രീകരിച്ചിരിക്കുന്നത്. ബ്രൗണ്‍ കണ്ണുകളാണ് ഈശോയുടേത്. ഒലിവ് ബ്രൗണ്‍ ത്വക്ക്.. കറുത്ത മുടി.. ഈശോയുടെ കാലത്തെ ഒട്ടുമിക്ക പുരുഷന്മാരുടെയും രൂപം സമാനമായിട്ടായിരുന്നു. ആര്‍ക്കിയോളജിക്കല്‍ പഠനങ്ങളില്‍ നിന്ന് മനസ്സിലാവുന്ന കാര്യമാണ് ഇത്.

    മെഡിറ്ററേറിയന്‍ ആഹാരമാണ് ഈശോ കഴിച്ചിരുന്നത്, ഒലിവ് ഓയില്‍, വൈന്‍, ആട്ടിന്‍കുട്ടി, മത്സ്യം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് അത്. അരാമിക് ഭാഷയാണ് ഈശോ സംസാരിച്ചിരുന്നത്. എങ്കിലും ഹീബ്രുവും ഗ്രീക്കും വശമുണ്ടായിരുന്നു.

    പാഷന്‍ ഓഫ് ദ ക്രൈസ്റ്റില്‍ മെല്‍ ഗിബ്‌സണ്‍ തിരഞ്ഞെടുത്തത് അരാമിക് ഭാഷയായിരുന്നു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!