കൊച്ചി: പിറക്കാനുള്ള അവകാശം നിയമത്തിന്റെ പിന്‍ബലത്തില്‍ 24 ആഴ്ചയെത്തിയ കുഞ്ഞിന് നിഷേധിക്കരുതെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപും കെസിബിസി അധ്യക്ഷനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുത്. അദ്ദേഹം പറഞ്ഞു. കെസിബിസി പ്രോലൈഫ് ദിനാഘോഷവും പുരസ്‌ക്കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രോലൈഫ് ശുശ്രൂഷകള്‍ സഭയുടെയും സമൂഹത്തിന്റെയും മുഖ്യദൗത്യമാണെന്ന് അധ്യക്ഷത വഹിച്ച വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് മാര്‍ കളത്തിപ്പറമ്പില്‍ പറഞ്ഞു.
പ്രോലൈഫ് മേഖലയിലെ മികച്ച സേവനത്തിന് വ്യക്തികള്‍ക്കും സമര്‍പ്പിത കുടുംബങ്ങള്‍ക്കും പുരസ്‌ക്കാരങ്ങള്‍ നല്കി.