നൈജീരിയ: ഒരാഴ്ച മുമ്പ് അക്രമികള്‍ തട്ടിക്കൊണ്ടുപോയ നൈജീരിയായിലെ കത്തോലി്ക്കാ വൈദികന്‍ ഹാരിസണ്‍ ഇഗുനെയു മോചിതനായി. മാര്‍ച്ച് 21 നാണ് ഇദ്ദേഹം സുരക്ഷിതനായി തിരികെയെത്തിയതെന്ന് വാരി രൂപതയിലെ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ അഡ്മിനിസ്‌ട്രേറ്റർ ഫാ. ബെനഡിക്ട് പത്രക്കുറിപ്പില്‍ അറിയിച്ചു. സുരക്ഷിതനായി വൈദികനെ തിരികെ കിട്ടിയതിന് അദ്ദേഹം ദൈവത്തിന് നന്ദിയും അറിയിച്ചു.
മാര്‍ച്ച് 15 നാണ്, പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിക്കുന്ന സെന്റ് ജോര്‍ജ് കോളജിലേക്ക് തിരികെ വരുന്ന വഴി അദ്ദേഹത്തെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്.