വത്തിക്കാന്‍ സിറ്റി:ദരിദ്രരായ 1200 പേര്‍ക്ക് വത്തിക്കാന്‍ വിശുദ്ധവാരത്തില്‍ കോവിഡ് വാക്‌സിന്‍ നല്കും. പേപ്പല്‍ ചാരിറ്റി ഓഫീസാണ് വത്തിക്കാന്‍ കോവിഡ് 19 കമ്മീഷന്‍ വഴി ലസാറോ സ്പല്ലാന്‍സാനി ഹോസ്പിറ്റലില്‍ നിന്ന് ഫിസെര്‍ ബയോണ്‍ടെക് വാക്‌സിന്‍ സൗജന്യമായി നല്കുന്നത്.
ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായവര്‍ക്കാണ് കോവിഡ് നല്കുന്നതെന്ന് ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവനയില്‍ വത്തിക്കാന്‍ വ്യക്തമാക്കുന്നു. വാക്‌സിനേഷന്‍ ക്യാമ്പെയ്ന്‍ വത്തിക്കാനില്‍ ആരംഭിച്ചത് ജനുവരി മുതല്ക്കായിരുന്നു. 84 കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പയും 93 കാരനായ ബെനഡിക്ട് പതിനാറാമനും കോവിഡ് വാക്‌സിന്റെ രണ്ടുഡോസുകളും സ്വീകരിച്ചിരുന്നു.
കോവിഡ് വാക്‌സിന്‍ ലോകത്തിലെ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു.