ഡെന്‍വര്‍: വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിന് മുമ്പ് ഓരോരുത്തരും സ്വന്തം മനസ്സാക്ഷി പരിശോധിക്കണം. ഞാന്‍ മാരകമായ എന്തെങ്കിലും പാപം ചെയ്തിട്ടുണ്ടോ. ഉണ്ട് എന്നാണ് എങ്കില്‍ അവര്‍ ദിവ്യകാരുണ്യം സ്വീകരിക്കരുത്. ഇല്ലിനോയിസ് സ്പ്രിംങ്ഫീല്‍ഡ് ബിഷപ് തോമസ് പാപ്പ്‌റോക്കിയുടേതാണ് ഈ വാക്കുകള്‍.
അബോര്‍ഷനെ അനുകൂലിക്കുന്നവര്‍ക്ക് ദിവ്യകാരുണ്യം നല്കണമോ വേണ്ടയോ എന്ന വിഷയത്തിലുള്ള ഡിബേറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മശോധനയാണ് ഇക്കാര്യത്തില്‍ പ്രധാനമെന്ന് ഞാന്‍ വിശ്വസിക്കുന്നു. മാരകമായപാപം ചെയ്തിട്ടുണ്ട് എന്ന് ബോധ്യമുള്ളവര്‍ കുമ്പസാരിക്കാതെ വിശുദ്ധ കുര്‍ബാന സ്വീകരിക്കരുത്. പല മനുഷ്യരും യാന്ത്രികമായി ദിവ്യകാരുണ്യംസ്വീകരിക്കാന്‍ വരുന്നതായിട്ടാണ് എനിക്ക് തോന്നുന്നത്. എല്ലാവരും പോകുന്നു. ഞാനും പോകുന്നു. ആദ്യം മനസ്സാക്ഷി പരിശോധിക്കുക. അബോര്‍ഷനെ പിന്തുണയ്ക്കുന്നവര്‍ക്ക് ദിവ്യകാരുണ്യം നിഷേധിക്കണമെന്നാണ് കാനന്‍ ലോ പറയുന്നത്.
ഞാന്‍ അവരുടെ ആത്മാക്കളെ വിധിക്കാന്‍ ആളല്ല. പുറമേയ്ക്കുള്ള പ്രകടനം നോക്കിയാണ് ഞാന്‍ ഇത്പറയുന്നത്. സഭാപ്രബോധനങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് അവര്‍ ജീവിക്കുന്നതെങ്കില്‍ വൈദികന് അവര്‍ക്ക് ദിവ്യകാരുണ്യം നിഷേധിക്കാവുന്നതാണ്. അദ്ദേഹം പറയുന്നു.