ചാലക്കുടി: ചാലക്കുടിപ്പുഴയില്‍ ബന്ധുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വൈദികന്‍ കുഴഞ്ഞുവീണു മരിച്ചു, ഒസിഡി വൈദികനായ സെബാസ്റ്റ്യന്‍ പടയാട്ടിലാണ് മരണമടഞ്ഞത്.
സഹോദരിയുടെ വീട്ടില്‍ എത്തിയ അദ്ദേഹം ബന്ധുക്കളോടൊപ്പം കുളിക്കാനിറങ്ങുകയും പിന്നീട് പുഴയുടെ മറുകരയിലേക്ക് നീന്തുകയുമായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് തിരികെ കരയ്ക്ക് കയറിയെങ്കിലും കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇറ്റലിയിലായിരുന്ന അദ്ദേഹം കാന്‍സര്‍ രോഗബാധയെതുടര്‍ന്ന് വിശ്രമത്തിലായിരുന്നു.