ഇഡോനേഷ്യ: ഓശാന ഞായറാഴ്ച കത്തോലിക്കാ ദേവാലയത്തില്‍ നടന്ന ബോംബാക്രമണത്തെ ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ അപലപിച്ചു. ഭീകരവാദത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു.
ശക്തമായ അന്വേഷണം നടത്താന്‍ ഞാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഓര്‍ഡര്‍ നല്കിയിട്ടുണ്ട്. ഭീകരവാദികളുടെ ബന്ധങ്ങളും വേരുകളും കൃത്യമായ അന്വേഷണത്തിലൂടെ കണ്ടെത്താന്‍ കഴിയും. പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.
സേക്രട്ട് ഹാര്‍ട്ട് ഓഫ്ജീസസ് കത്തീഡ്രലില്‍ ഞായറാഴ്ച പ്രാദേശികസമയം 10.30 നാണ് ബോംബാക്രമണം ഉണ്ടായത്. ചാവേറുകളെന്ന് സംശയിക്കുന്ന രണ്ടു പേര്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു.