Thursday, December 5, 2024
spot_img
More

    ഭക്ഷണം പാഴാക്കുന്നത് മറ്റുള്ളവരോടുളള പരിഗണനയില്ലായ്മയുടെ അടയാളം

    വത്തിക്കാന്‍ സിറ്റി: മറ്റുള്ളവരോടുള്ള പരിഗണനയില്ലായ്മയുടെ അടയാളമാണ് ഭക്ഷണം പാഴാക്കിക്കളയുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഫെഡറേഷന്‍ ഓഫ് യൂറോപ്യന്‍ ഫുഡ് ബാങ്ക് അംഗങ്ങളോട് സംസാരിക്കുകയായിരുന്നു പാപ്പ.

    ഭക്ഷണം വലിച്ചെറിയുന്നത് ആളുകളെ വലിച്ചെറിയുന്നതിന് തുല്യമാണ്. നല്ലത് ചെയ്യാന്‍ ബുദ്ധി ആവശ്യമാണ്. പ്ലാനിങ്ങും തുടര്‍ച്ചയും അതിന് ആവശ്യമാണ്. വ്യക്തമായ ദര്‍ശനവും വേണം നല്ലതു ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ മറ്റുള്ളവരെ പരിഗണിക്കാന്‍ ബുദ്ധിമുട്ടാണ് എന്നാണര്‍ത്ഥം. വാക്കുകളെക്കാള്‍ പ്രവൃത്തികള്‍ കൊണ്ടാണ് സംസാരിക്കേണ്ടത്. മറ്റുള്ളവരെക്കുറിച്ച് സംസാരിക്കാന്‍ എളുപ്പമാണ്. എന്നാല്‍ അവര്‍ക്ക് എന്തെങ്കിലും കൊടുക്കാന്‍ ബുദ്ധിമുട്ടാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!