Monday, February 16, 2026
spot_img
More

    കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവം; റെയില്‍വേ മന്ത്രിക്കെതിരെ മുഖ്യമന്ത്രി

    കാസര്‍ഗോഡ്: കേന്ദ്രഗവണ്‍മെന്റിന്റെ കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്ക് യാതൊരു സുരക്ഷിതത്വവും ഇല്ല എന്നതിന്റെ തെളിവാണ് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവന വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് പ്രസ് കോണ്‍ഫ്രന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    മലയാളികള്‍ ഉള്‍പ്പടെയുള്ള കന്യാസ്ത്രീകള്‍ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ അവഹേളിക്കപ്പെട്ട സംഭവം വെറും ആരോപണം മാത്രമാണ് എന്നായിരുന്നു പിയൂഷ് ഗോയലിന്റെ പ്രതികരണം. മുഖ്യമന്ത്രി തെറ്റായ പ്രസ്താവനകള്‍ ഇറക്കുകയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിക്കെതിരെ റെയില്‍വേമന്ത്രിയുടെ പ്രതികരണം. ഇതിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

    കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ട്രെയിന്‍ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചതിന്റെ പിന്നാലെയാണ് റെയില്‍വേ മന്ത്രിയുടെ നിഷേധാത്മകമായപ്രതികരണം വന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!