വാഷിംഗ്ടണ്‍ ഡിസി: മുന്‍ യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപക ജോലിയില്‍ നിന്ന് താല്ക്കാലികമായി അവധിയെടുത്തു. കഴിഞ്ഞയാഴ്ചയിലുണ്ടായ വീഴ്ചയില്‍ ഇടുപ്പെല്ലിന് ഒടിവ് പറ്റിയതിനെ തുടര്‍ന്ന് ഇദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുകയാണ്. ഈ സാഹചര്യത്തിലാണ് ഏറെ പ്രിയപ്പെട്ട സണ്‍ഡേ സ്‌കൂള്‍ അധ്യാപക ജോലിയില്‍ നിന്ന് അദ്ദേഹം വിരമിക്കുന്നതെന്ന് ജിമ്മി കാര്‍ട്ടറുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ജോര്‍ജിയായിലെ പ്ലെയിന്‍സിലെ മാറാനാത്ത പള്ളിയിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകനായിരുന്നു 94 കാരനായ ജിമ്മി കാര്‍ട്ടര്‍.