നൈജീരിയ: നൈജീരിയായിലെ ബെന്യൂ സ്റ്റേറ്റിലെ സെന്റ് പോള്‍സ് കത്തോലിക്കാ ദേവാലയത്തില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ കത്തോലിക്കാ വൈദികനും മറ്റ് ആറുപേരും കൊല്ലപ്പെട്ടു. ഇന്നലെയാണ് സംഭവം. ഫാ. ഫെര്‍ഡിനാന്‍ഡ് ഫാനെന്‍ ആണ് കൊല്ലപ്പെട്ടത്.
സെന്റ് പോള്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് ശേഷം വിശുദ്ധവാര ശുശ്രൂഷകള്‍ക്കുള്ള ഒരുക്കം നടത്തിയ വൈദികനെയാണ് വെടിവച്ചത്. കൊളളസംഘമാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ദേവാലയം ആക്രമിച്ചതിന് ഒപ്പം തന്നെ ഗ്രാമവും കൊള്ളയടിച്ചിട്ടുണ്ട്.
2015 ലാണ് ഫെര്‍ഡിനാന്‍ഡ് വൈദികനായത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഒരു കത്തോലിക്കാ വൈദികനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയതും വിട്ടയച്ചതും. തട്ടിക്കൊണ്ടുപോകലിന്റെ ആഘാതത്തില്‍ നിന്ന് ഇപ്പോഴും വൈദികന്‍ മോചിതനായിട്ടില്ല.