പത്തനം തിട്ട: വിശുദ്ധവാരത്തിലെ പ്രധാന ദിവസമായ ദു:ഖവെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണം ക്രൈസ്തവ വിശ്വാസസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് അടൂര്‍ പ്രകാശ് എംപി.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ദു:ഖവെളളിയാഴ്ച ദേവാലയങ്ങളിലെ ശുശ്രൂഷകള്‍ പരിമിതപ്പെടുത്താന്‍ നിര്‍ദ്ദേശം നല്കിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കുരിശിന്റെ വഴി നടത്തേണ്ടെന്നും രാവിലെ പത്തരയ്ക്ക് ശേഷം ആരും ദേവാലയത്തിന് അകത്തേക്കോ പുറത്തേക്കോ പോകരുതെന്നു നിര്‍ദ്ദേശം നല്കിയതും വലിയ വെല്ലുവിളിയാണ്. അദ്ദേഹം പറഞ്ഞു.