കുരിശിന്റെ വഴിയുടെ പതിവുവഴികളില്‍ നിന്ന് വ്യത്യസ്തമായി നടത്തപ്പെട്ട ഈ കുരിശിന്റെ വഴിയെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. കുരിശിന്റെ വഴി നടത്തിയ സ്ഥലത്തിന്റെ പ്രത്യേകതയും നടത്തിയവരുടെ പ്രത്യേകതയുമാണ് കുരിശിന്റെ വഴിയെ ചര്‍ച്ചയാക്കി മാറ്റിയത്.
തൃശൂര്‍ മുണ്ടൂര്‍ ഇടവക പൂത്തുക്കര സിജോ ജിന്‍സി ദമ്പതികളുടെ മക്കളായ റയാന്‍ ജോസഫ്(11) ജോര്‍ജ് ജോസഫ്( 9), എല്‍സ മരിയ(5) സിജോയുടെ അനിയന്റെ മക്കളായ അന്ന മരിയ(7) റോസ് മരിയ(4) അടുത്തവീട്ടിലെ ആല്‍ബിന്‍ ബെന്നി(12) എന്നിവരാണ് സവിശേഷമായ ഈ കുരിശിന്റെ വഴി നയിച്ചത്.വീടിനുള്ളിലും പുറത്തുമായിട്ടാണ് കുട്ടികള്‍ കുരിശിന്റെ വഴി നടത്തിയത്. കാര്‍പ്പോര്‍ച്ച്, വാഴത്തോപ്പ്, കോഴിക്കൂട്, പ്രാര്‍ത്ഥനാമുറി എന്നിങ്ങനെ പതിനാല് സ്ഥലങ്ങളിലായിരുന്നു കുരിശിന്റെ വഴിക്കായി തിരഞ്ഞെടുത്തത്.
സിജോ ഫിയാത്ത് മിഷനില്‍ പ്രൊഡക്ഷന്‍ മാനേജറാണ്.