Wednesday, November 5, 2025
spot_img
More

    കത്തോലിക്കര്‍ ഞായറാഴ്ച കുര്‍ബാനകളിലേക്ക് മടങ്ങിവരണം: ആര്‍ച്ച് ബിഷപ് തിമോത്തി ഡോളന്‍

    ന്യൂയോര്‍ക്ക്: കത്തോലിക്കര്‍ ഞായറാഴ്ച കുര്‍ബാനയിലേക്ക് തിരികെ വരണമെന്ന് ആര്‍ച്ച് ബിഷപ് തിമോത്തി ഡോളന്‍. കഴിഞ്ഞവര്‍ഷം സുരക്ഷാപരമായ കാരണങ്ങളാലും ആരോഗ്യപ്രശ്‌നങ്ങളാലും നാം ഞായറാഴ്ചകുര്‍ബാനകളില്‍ നിന്ന് വിട്ടുനിന്നു. ഞായറാഴ്ച കടം ഇളച്ചുകൊടുക്കുകയും ചെയ്തിരുന്നു.

    എന്നാല്‍ ഇന്നും അനേകര്‍ അത്തരം സ്ഥിതി തുടരുകയാണ്. അത്തരക്കാര്‍ തിരികെ ദേവാലയത്തിലേക്ക് എത്തണം. ഭൂരിപക്ഷവും റെസ്റ്റോറന്റുകളില്‍ പോകുന്നു. കളിക്കാനും വിനോദങ്ങള്‍ക്കും പോകുന്നു. ബ്യൂട്ടി പാര്‍ലറില്‍ പോകുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊത്ത് സംഗമിക്കുന്നു. പക്ഷേ പള്ളിയില്‍ എത്തുന്നില്ല. ഇത് തിരികെ പള്ളിയിലെത്തേണ്ട സമയമാണ്. അതിരൂപത ദിനപ്പത്രത്തിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം പറയുന്നു.

    കഴിഞ്ഞ വസന്തകാലം മുതല്‍ അതിരൂപതയില്‍ പൊതുകുര്‍ബാനകള്‍ റദ്ദ് ചെയ്തിരുന്നു. എന്നാല്‍ വേനല്‍ക്കാലമായപ്പോള്‍ ദേവാലയങ്ങള്‍ തുറക്കുകയും ചെയ്തിരുന്നു. ദേവാലയങ്ങള്‍ സുരക്ഷാനിയമങ്ങള്‍ പാലിച്ചുതന്നെ തുറന്നിരിക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുക്കാന്‍ നമ്മുടെ മുമ്പില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്നും എല്ലാവരും പൊതുകുര്‍ബാനകളിലേക്ക് തിരികെ വരണമെന്നും അദ്ദേഹം എഴുതുന്നു.

    വിശുദ്ധ കുര്‍ബാനയിലും ദിവ്യകാരുണ്യത്തിലും ഈശോയുണ്ടെന്ന് നാം തിരിച്ചറിയണം. ഓരോ ഞായറാഴ്ച കുര്‍ബാനയും അന്ത്യ അത്താഴത്തിന്റെയും ദു;ഖവെള്ളിയുടെയും ഈസ്റ്ററിന്റെയും പുതുക്കല്‍ തന്നെയാണ്. കര്‍ദിനാള്‍ പറയുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!