പാരീസ്: ഈസ്റ്റര്‍ ദിനത്തില്‍ ഫ്രാന്‍സില്‍ നടത്താനിരുന്ന ഭീകരാക്രമണ ശ്രമം പോലീസ് പരാജയപ്പെടുത്തി. സംഭവത്തില്‍ പങ്കാളികളാകാനിരുന്ന ഒരു കുടുംബത്തിലെ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുപേരും സ്ത്രീകളാണ്. അമ്മയും മക്കളുമാണ് ഇവരെന്നാണ് കരുതുന്നത്.
ദേവാലയങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്താനായിരുന്നു പദ്ധതി. സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയതായും വാര്‍ത്തയില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത ആളും സംഘത്തിലുണ്ട്.