ലണ്ടന്‍: ഒരു വര്‍ഷത്തെ ലോക്ക് ഡൗണ്‍ പിന്നിടുമ്പോള്‍ ബാക്കിവരുന്നതും ഉയര്‍ന്നുവരുന്നതും നിരവധിയായ ചോദ്യങ്ങള്‍. അതില്‍ പ്രധാനപ്പെട്ടതാണ് വിശ്വാസജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍. മതപരമായ വിശ്വാസാനുഷ്ഠാനങ്ങള്‍, മരണം എന്നിവയെല്ലാം ഇതില്‍ കടന്നുവരുന്നുണ്ട് ഈ വിഷയങ്ങളെക്കുറിച്ചുള്ള യുകെയില്‍ നടത്തിയ ഒരു സര്‍വ്വേ ജനങ്ങളുടെ ആത്മീയജീവിതത്തിലേക്കും പെരുമാറ്റങ്ങളിലേക്കും വെളിച്ചം വീശുന്നവയാണ്.
64 ശതമാനം പറയുന്നത് തങ്ങളുടെ മതപരമായ വിശ്വാസത്തില്‍ കോവിഡ് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തിയെന്നാണ്. 24 ശതമാനം ആളുകളും പകര്‍ച്ചവ്യാധിയില്‍ പെട്ട് മരണമടയുന്നതിനെയോര്‍ത്ത് ഭയപ്പെട്ടു. 2092 പേരില്‍ നടത്തിയ സര്‍വ്വേയില്‍ മൂന്നു ഭാഗവും പറഞ്ഞത് പ്രാര്‍ത്ഥനാജീവിതത്തെ കോവിഡ് ബാധിച്ചു എന്നാണ്. പ്രാര്‍ത്ഥനയിലുള്ള താല്‍പര്യം പലര്‍ക്കും കുറഞ്ഞുപോയിട്ടുണ്ട്. പതിനാറ് ശതമാനത്തിന് പ്രാര്‍ത്ഥനാജീവിതം ബലവത്തായപ്പോള്‍ പതിനഞ്ച് ശതമാനത്തിന് അത് കുറവു വന്നു.