Tuesday, December 3, 2024
spot_img
More

    ദയാവധം നിയമവിധേയമാക്കുന്നതിന് എതിരെ ഫ്രാന്‍സിലെ കത്തോലിക്കാസഭ

    പാരീസ്: ദയാവധം നിയമവിധേയമാക്കുന്നതിനെ അനുകൂലിച്ചുകൊണ്ടുള്ള ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വച്ച സാഹചര്യത്തില്‍ ഇതിനെതിരെ ഫ്രഞ്ച് കത്തോലിക്കാസഭ രംഗത്ത് .

    ദുരിതം അനുഭവിക്കുന്ന ഒരു വ്യക്തിയെ കൊല്ലുക എന്നത് ഒരു പരിഹാരമാര്‍ഗ്ഗമല്ല. ആ വേദന തുടച്ചുമാറ്റാന്‍ ശ്രമിക്കുകയും അവരോടൊപ്പം ആയിരിക്കുകയുമാണ് വേണ്ടത്. ആര്‍ച്ച് ബിഷപ് മിഷെല്‍ ഓപ്പെറ്റിറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

    സ്വതന്ത്ര്യമായി ജീവന്‍ അവസാനിപ്പിക്കാനുള്ള അവകാശം വ്യക്തികള്‍ക്കുണ്ടെന്നുള്ള വിഷയം ഏപ്രില്‍ എട്ടിനാണ് പാര്‍ലമെന്റ് ചര്‍ച്ചയ്ക്കായി വച്ചത്. ഈ സാഹചര്യത്തിലാണ് സഭ നിലപാട് വ്യക്തമാക്കിയത്. മരണത്തിന്റെ പരിസരങ്ങള്‍ എവിടെയുമുണ്ട്. നാം ജീവിതത്തിന് വേണ്ടിയാണ് പോരാടേണ്ടത്. മെച്ചപ്പെട്ട പാലിയേറ്റീവ് സൗകര്യങ്ങള്‍ നല്കുക. അദ്ദേഹം ആവശ്യപ്പെട്ടു.

    ബില്ലിനെക്കുറിച്ച് ഗവണ്‍മെന്റ് അന്തിമമായ ഒരു തീരുമാനം എടുത്തിട്ടില്ല.ഭൂരിപക്ഷവും ബില്ലിനെ അനുകൂലിക്കുന്നവരാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!