ലണ്ടന്‍: ഫിലിപ്പ് രാജകുമാരന്റെ മരണത്തില്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇംഗ്ലണ്ട് ആന്റ് വെയില്‍സ് അനുശോചിച്ചു.
ഫിലിപ്പ് രാജകുമാരന്റെ ആത്മാവിന്റെ നിത്യശാന്തിക്കു വേണ്ടിയും ദു:ഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് അനുശോചനക്കുറിപ്പില്‍ കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് രേഖപ്പെടുത്തി.
വെസ്റ്റ്മിന്‍സ്റ്റര്‍ കത്തീഡ്രലില്‍ രാജകുമാരന് വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമെന്നും ലൈവ് സ്ട്രീമിങ് ചെയ്യുമെന്നും പത്രക്കുറിപ്പ് അറിയിച്ചു.