അങ്കമാലി: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മിഷനറിയായി സേവനം ചെയ്ത ഫാ. ജോയ് വെള്ളാരംകാലയുടെ സംസ്‌കാരം ഇന്ന് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.30 ന് കെനിയായില്‍ നടക്കും. കോവിഡ് രോഗബാധിതനായി കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം മരണമടഞ്ഞത്. കെനിയാ ഗോങ് വിന്‍സെന്‍ഷ്യന്‍ സെമിനാരിയോട് ചേര്‍ന്നുള്ള സെമിത്തേരിയിലാണ് സംസ്‌കാരം.
ഒരാഴ്ചയോളമായി കോവിഡ് രോഗബാധിതനായിരുന്നു. പാലാ രൂപതാംഗമാണ്. അങ്കമാലി വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രസിലെ മേരി മാതാ പ്രോവിന്‍സ് അംഗമായിരുന്നു.