എല്‍ പാസോ: എല്‍ പാസോ രൂപതയില്‍ നിന്ന് കഴിഞ്ഞ ആഴ്ച കാണാതായ കത്തോലിക്കാ വൈദികനെ സുരക്ഷിതനായി കണ്ടെത്തി. ഫാ. അന്റോണിയോ മാര്‍ട്ടിനെസ് സെബാല്ലോസിനെയാണ് കണ്ടെത്തിയത്. ഇദ്ദേഹത്തെ ഏപ്രില്‍ ആറു മുതല്‍ കാണാതായിരുന്നു. കൊളംബിയ സ്വദേശിയായ വൈദികന്‍ കോര്‍പ്പസ് ക്രിസ്റ്റി പാരീഷിലെ അസിസ്റ്റന്റ് വികാരിയായിരുന്നു.
പോലീസിന്റെയും മറ്റ് അധികാരികളുടെയും ശ്രമഫലമായിട്ടാണ് വൈദികനെ കണ്ടെത്തിയത്. ഇതിന് നന്ദി പറഞ്ഞ രൂപതയുടെ പത്രക്കുറിപ്പില്‍ പക്ഷേ എങ്ങനെയാണ് വൈദികനെ കണ്ടെത്തിയതെന്നോ കാണാതായതും കണ്ടെത്തിയതുമായ സാഹചര്യങ്ങളെക്കുറിച്ചോ വിശദീകരിച്ചിട്ടില്ല.