ഹെയ്ത്തി: ഹെയ്ത്തിയില്‍ നിന്ന് അഞ്ചുവൈദികരും രണ്ടു കന്യാസ്ത്രീകളും മൂന്ന് അല്മായരും അടങ്ങുന്ന സംഘത്തെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി. മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത് ഒരു മില്യന്‍ ഡോളറാണ്.
കാപ് ഹെയ്ത്തിയന്‍ അതിരൂപതയിലെ സൊസൈറ്റി ഓഫ് പ്രീസ്റ്റ്‌സ് ഓഫ് സെന്റ് ജാക്വസിലെ അംഗങ്ങളാണ് വൈദികരും കന്യാസ്ത്രീകളും. പുതിയ ഇടവക വൈദികന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ സംബന്ധിക്കാന്‍ പോവുകയായിരുന്ന സംഘമാണ് തട്ടിക്കൊണ്ടുപോകലിന് ഇരകളായത്. രാജ്യത്തെ ഭരണഅസ്ഥിരതയുടെ പ്രതിഫലനമാണ് ഈ പുതിയ സംഭവവികാസത്തിലൂടെ പ്രകടമാകുന്നതെന്നാണ് പൊതുപ്രതികരണം.
400 മാവോസോ എന്ന പേരില്‍ അറിയപ്പെടുന്ന അക്രമികളുടെ സംഘമാണ് ഇതിന് പിന്നിലുള്ളതെന്നാണ് പോലീസ് സംശയിക്കുന്നത്.