‘
ആത്മീയജീവിതത്തില്‍ മുന്നേറാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് മികച്ച വായാനുഭവം നല്കുന്ന കൃതിയാണ് ഫാ. പോള്‍ തട്ടുപറമ്പിലിന്റെ തേജസിന്റെ കൂടാരങ്ങള്‍. ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, ബോബി ജോസ് കട്ടിക്കാട്, വിനായക് നിര്‍മ്മല്‍ എന്നിവരുടെ മുഖമൊഴികളോടെയാണ് ഈ പുസ്തകം അവതരിപ്പിച്ചിരിക്കുന്നത്. കോതമംഗലം സ്വദേശിയായ ഫാ. പോള്‍ തലശ്ശേരി അതിരൂപതയിലാണ് സേവനം ചെയ്യുന്നത്. കോള്‍പിങ് സഭാംഗമാണ്.
ഏറെ ശ്രദ്ധിക്കപ്പെട്ട ആത്മാവിന്റെ വര്‍ണ്ണങ്ങള്‍ എ പുളിങ്ങോം സെന്റ് ജോസപ്സ് ചര്‍ച്ചിലെ അസിസ്റ്റന്റ് വികാരിയാണ്. ആത്മാവിന്റെ വര്‍ണ്ണങ്ങള്‍ എന്ന കൃതിക്ക് ശേഷം പുറത്തിറങ്ങുന്ന കൃതിയാണ് തേജസിന്റെ കൂടാരങ്ങള്‍ ധ്യാനഗുരുവും ഭക്തിഗാന രചയിതാവുമാണ് ഗ്രന്ഥകര്‍ത്താവ്. ദാവീദിന്‍ വംശജനാം, അള്‍ത്താരതന്നില്‍,ഫാത്തിമായില്‍ ഇറങ്ങിവന്ന തുടങ്ങിയ ഗാനങ്ങള്‍ ഏറെ പോപ്പുലറാണ്. തേജസിന്‍ കൂടാരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഐറീന്‍ ബുക്‌സാണ്. സോഫിയബൈ ഡോട്ട് കോമിലൂടെ പുസ്തകം വാങ്ങാവുന്നതാണ്.