Sunday, December 29, 2024
spot_img
More

    പുത്രന്‍ പിതാവിന്റെ തിന്മകളുടെ പേരില്‍ ശിക്ഷിക്കപ്പെടുമോ? ബൈബിള്‍ പറയുന്നത് കേള്‍ക്കൂ..

    പലപ്പോഴും പല ആശയക്കുഴപ്പങ്ങള്‍ക്കും നാം ഇടയാകാറുള്ള ഒരു ഭാഗമാണ് പൂര്‍വികരുടെ പാപങ്ങള്‍ക്ക് പില്ക്കാല തലമുറ ശിക്ഷ അനുഭവിക്കേണ്ടിവരുമോ എന്നത്. പഴയ നിയമകാലത്തെ അത്തരത്തിലുള്ള ഭയപ്പാടുകള്‍ക്ക് പുതിയ നിയമത്തില്‍ ക്രിസ്തു പരിഹാരം ചെയ്തുവെന്നും നമ്മുടെ പാപങ്ങള്‍ ക്രിസ്തു ഏറ്റെടുത്തുവെന്നും നമുക്കറിയാം. എന്നാല്‍ ഇക്കാര്യം തന്നെ പഴയ നിയമത്തിലും പറയുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം.

    പുത്രന്‍ പിതാവിന്റെ തിന്മകള്‍ക്കുവേണ്ടിയോ പിതാവ് പുത്രന്റെ തിന്മകള്‍ക്കുവേണ്ടിയോ ശിക്ഷിക്കപ്പെടുകയില്ല. നീതിമാന്‍ തന്റെ നീതിയുടെ ഫലവും ദുഷ്ടന്‍ തന്റെ ദുഷ്ടതയുടെ ഫലവും അനുഭവിക്കും.( എസെക്കിയേല്‍ 18:20)

    അതുകൊണ്ട് ഈ വചനത്തിന്റെ ശക്തിയില്‍ ആശ്രയിച്ച് പിതാവിന്റെ പാപങ്ങള്‍ക്ക് നാം ശിക്ഷിക്കപ്പെടുമോയെന്നുള്ള ഭയങ്ങളില്‍ നിന്ന് നമുക്ക് മുക്തരാകാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!