സിയൂള്‍:നോര്‍ത്ത് കൊറിയായിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ എത്തുകയാണെങ്കില്‍ അത് ഇന്റര്‍ കൊറിയന്‍ ബന്ധങ്ങളും ദേശീയ അനുരഞ്ജനശ്രമങ്ങളും മെച്ചപ്പെടാനും കൊറിയന്‍ ഉപദ്വീപില്‍ സമാധാനം നല്കാനും ഉപകാരപ്പെടുമെന്ന് കത്തോലിക്കാ നേതാക്കളുടെ പ്രതീക്ഷ.
പാപ്പയുടെ സന്ദര്‍ശനത്തിന് വേണ്ടി സൗത്ത് കൊറിയായിലെ സഭ അടുത്തയിടെ ഒരു പ്രാര്‍ത്ഥനാവാരം സംഘടിപ്പിച്ചിരുന്നു. രണ്ടു കൊറിയാകളും തമ്മില്‍ ഐക്യവും അനുരഞ്ജനവും ഉണ്ടാവാന്‍ മാര്‍പാപ്പായുടെ സന്ദര്‍ശനത്തിന് സാധിക്കുമെന്ന് ഇതോട് അനുബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.