ഒരു മില്യന്‍ കുട്ടികള്‍ പങ്കെടുക്കുന്ന ജപമാല പ്രാര്‍ത്ഥനായജ്ഞത്തിന് ഈ വര്‍ഷം ലോകം സാക്ഷ്യം വഹിക്കും, എയ്ഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡാണ് പ്രോഗ്രാമിന് നേതൃത്വം നല്കുന്നത്. ലോകത്തിലെ 130 രാജ്യങ്ങളില്‍ നിന്നുള്ള ഒരു മില്യന്‍കുട്ടികളാണ് പങ്കെടുക്കുന്നത്.
ഇതിനകം 500,000 കുട്ടികള്‍ പേരു രജിസ്ട്രര്‍ ചെയ്തുകഴിഞ്ഞു. 2005 ല്‍ വെനിസ്വേലയില്‍ ഒരു ചെറിയ സംഘം കുട്ടികള്‍ ജപമാല പ്രാര്‍ത്ഥനയ്ക്കായി ഒരുമിച്ചുചേര്‍ന്നതില്‍ നിന്നാണ് ഇതിന്റെ തുടക്കം ഈ കുട്ടികള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ നിരീക്ഷകരായി നിന്നിരുന്ന ചില സ്ത്രീകള്‍ക്ക് പരിശുദ്ധ അമ്മയുടെ സാന്നിധ്യം അനുഭവിക്കാന്‍ സാധിച്ചു.
ഒരു മില്യന്‍ കുട്ടികള്‍ ജപമാല ചൊല്ലി പ്രാര്‍്ത്ഥിച്ചാല്‍ ഈ ലോകം തന്നെ മാറിമറിയും എന്ന വിശുദ്ധ പാദ്രെ പിയോയുടെ വാഗ്ദാനം ആ നിമിഷം ഓര്‍മ്മിക്കുകയും തുടര്‍ന്ന് ലോകം മുഴുവനുമായി ഇത്തരമൊരു പ്രാര്‍ത്ഥനായജ്ഞ്ത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
ഇതനുസരിച്ചു ഈ വര്‍ഷത്തെ പ്രാര്‍ത്ഥന ഒക്ടോബര്‍ 18 ന് രാവിലെ ഒമ്പതു മണിക്ക് നടക്കും. വിശുദ്ധ ലൂക്ക അപ്പസ്‌തോലന്റെ തിരുനാള്‍ ദിനം കൂടിയാണ് അന്ന്.