മനില: ലോകത്ത് ഏറ്റവും കൂടുതല്‍ കുട്ടികളുടെ കത്തോലിക്കാ മാമ്മോദീസാ നടന്ന രാജ്യങ്ങളില്‍ ഫിലിപ്പൈന്‍സ് മുമ്പന്തിയില്‍. 2019 ലെ കണക്കു പ്രകാരം 1.6 മില്യന്‍ മാമ്മോദീസായാണ് ഫിലിപ്പെന്‍സില്‍ നടന്നത്. ഏഴു വയസില്‍ താഴെ പ്രായമുള്ള കുട്ടികളാണ് മാമ്മോദീസാ സ്വീകരിച്ചത്. കാത്തലിക് ന്യൂസ് സര്‍വീസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വത്തിക്കാന്റെ സ്റ്റാറ്റിസറ്റിക്കല്‍ ഇയര്‍ ബുക്ക് അടിസ്ഥാനമാക്കിയാണ് വാര്‍ത്ത. രാജ്യത്ത് ക്രിസ്തുമതം പ്രചരിച്ചതിന്റെ അഞ്ഞൂറാം വാര്‍ഷികാഘോഷവേളയിലാണ് ഫിലിപ്പൈന്‍സ്. മെക്‌സിക്കോ, ബ്രസീല്‍, യുനൈറ്റഡ് സ്‌റ്റേറ്റ്‌സ്,കൊളംബിയ എന്നിവയാണ് മാമ്മോദീസാ നിരക്കില്‍ മറ്റ് സ്ഥാനം വഹിക്കുന്ന രാജ്യങ്ങള്‍. എന്നാല്‍ മാമ്മോദീസാ സ്വീകരിച്ച കത്തോലിക്കരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ബ്രസീലിനാണ്.