കൊല്ലം: കന്യാസ്ത്രീയെ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കടവൂര്‍ കുരീപ്പുഴ പയസ് വര്‍ക്കേഴ്‌സ് ഓഫ് സെന്റ് ജോസഫ് കോണ്‍വെന്റ് അംഗമായ സിസ്റ്റര്‍ ലയ( മേബിള്‍ സ്റ്റീഫന്‍)യെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സിസ്റ്ററുടെ ആത്മഹത്യാക്കുറിപ്പ് മുറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഏറെ നാളായി ചികിത്സയിലായിരുന്ന സിസ്റ്ററെ അലര്‍ജി രോഗവും ബുദ്ധിമുട്ടിച്ചിരുന്നു. രോഗബാധിതയായി തുടരുന്നത് മാനസികമായി താങ്ങാന്‍ സാധിക്കുന്നില്ലെന്നും അതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നുമാണ് കത്തിലുള്ളത്. ചവറ തെക്കുംഭാഗം തുണ്ടുവിളയില്‍ കുടുംബാംഗമാണ്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.