അരുവിത്തുറ: പ്രസിദ്ധതീര്‍ത്ഥാടന കേന്ദ്രമായ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ ഏപ്രില്‍ 24 ന്. തിരുനാളിനോട് അനുബന്ധിച്ചുളള ഒരുക്കങ്ങള്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. 22 ന് തിരുനാളിന് കൊടിയേറും. അന്നേ ദിവസം വൈകിട്ട് നാലിന് കുര്‍ബാന. തുടര്‍ന്നായിരിക്കും കൊടിയേറ്റ്. പുറത്തു നമസ്‌ക്കാരം, ജപമാലപ്രദക്ഷിണം. പുറത്തുനമസ്‌ക്കാരത്തിന് ബിഷപ് മാര്‍ ജോസഫ്കല്ലറങ്ങാട്ട് നേതൃത്വം നല്കും.
23 ന് രാവിലെ 9.30 ന് തിരുസ്വരൂപം പ്രതിഷ്ഠിക്കും. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവര് വിവിധ ദിവസങ്ങളില്‍ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തിരുക്കര്‍മ്മങ്ങളും ആഘോഷങ്ങളും.