തൊടുപുഴ: കമ്പ്യൂട്ടര്‍ ജീനിയസും ദിവ്യകാരുണ്യത്തിന്റെ അപ്പസ്‌തോലനുമായ വാഴ്ത്തപ്പെട്ട കാര്‍ലോ അക്കൂട്ടിസിന്റെ തിരുശേഷിപ്പ് കേരളത്തിലും. അഴുകാത്ത ഹൃദയഭാഗത്തിന്റെ അംശമാണ് തിരുശേഷിപ്പായി സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചു ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചടങ്ങുകള്‍ക്ക് കാര്‍മ്മികനായിരുന്നു. 2021 ജൂണ്‍ ഒന്നുമുതല്‍ കാര്‍ലോയുടെ തിരുശേഷിപ്പ വിവിധ ദേവാലയങ്ങളില്‍ വണക്കത്തിനായി എത്തിക്കാനുള്ള പദ്ധതികളും ആവിഷ്‌ക്കരിച്ചുവരുന്നു.