Thursday, October 10, 2024
spot_img
More

    പെനിസ്വല്‍വാനിയായിലെ കത്തോലിക്കാ ദേവാലയത്തിന് നേരെ അബോര്‍ഷന്‍ അനുകൂലികളുടെ വിളയാട്ടം

    ഫിലാഡല്‍ഫിയ: പെനിസ്വല്‍വാനിയായിലെ കത്തോലിക്കാ ദേവാലയത്തിന് നേരെ അബോര്‍ഷന്‍ അനുകുലികളുടെ ചുവരെഴുത്തുകളും വിളയാട്ടവും. അലബാമയില്‍ അബോര്‍ഷന്‍ നിയമം പാസാക്കിയതിനെ തുടര്‍ന്നാണ് ഇത്. പെനിസ്വല്‍വാനിയായിലെ സ്വാര്‍ത്ത് മോര്‍ നോട്ര ഡാം ലൂര്‍ദ് ദേവാലയത്തിലെ ഡോറുകളിലും വാതിലുകളിലും സ്‌പ്രേ പെയ്ന്റ് ചെയ്തിരിക്കുകയും ചുവരെഴുത്തുകള്‍ നടത്തിയിരിക്കുകയുമാണ് ചെയ്തിരിക്കുന്നത്.

    മറ്റുള്ളവര്‍ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല, തുടങ്ങിയ എഴുത്തുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ പ്രവൃത്തികള്‍ വിശ്വാസികളില്‍ നടുക്കവും സങ്കടവും ഉണര്‍ത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് അതിരൂപത ആവശ്യപ്പെട്ടു.

    കഴിഞ്ഞ ഫെബ്രുവരിയില്‍ ഈ പള്ളിയിലെ മാതാവിന്റെ രൂപത്തിന് നേരെ ആക്രമണം നടന്നിരുന്നു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!