ഹെയ്ത്തി: മാസ് ഫോര്‍ ദി ഫ്രീഡം ഓഫ് ഹെയ്ത്തി എന്ന പേരില്‍ ബിഷപുമാര്‍ അര്‍പ്പിച്ച വിശുദ്ധ ബലി അവസാനിച്ച നേരം പോലീസ് ദേവാലയത്തിലെ വിശ്വാസികള്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു.
രാജ്യത്തെ അക്രമങ്ങള്‍ക്കും തട്ടിക്കൊണ്ടുപോകലുകള്‍ക്കും എതിരെ ജനങ്ങളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടും രാജ്യസമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാനുമായി അര്‍പ്പിച്ച ദിവ്യബലിയുടെ അവസാനമാണ് ഈ അനിഷ്ടസംഭവം അരങ്ങേറിയത്. പെറ്റിയോണ്‍ വില്ല, സെന്റ് പീറ്റര്‍ ദേവാലയത്തിലാണ് ഇത് സംഭവിച്ചത്. ദിവ്യബലി പൂര്‍ത്തിയാക്കി മെത്രാന്മാര്‍ പുറത്തേക്കിറങ്ങുമ്പോഴാണ് വിശ്വാസികള്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചത്.11 മെത്രാന്മാര്‍ കാര്‍മികരായുള്ള സമൂഹബലിയാണ് അര്‍പ്പിക്കപ്പെട്ടത്.
വര്‍ഷം കഴിയും തോറും ഹെയ്ത്തിയില്‍ അക്രമങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 234 പേരെയാണ് കഴിഞ്ഞ വര്‍ഷം തട്ടിക്കൊണ്ടുപോയത്.
മുന്‍വര്‍ഷങ്ങളിലേതിനെക്കാള്‍ ഇത് വളരെ കൂടുതലാണ്. ഏപ്രില്‍ ഒന്ന് പെസഹാവ്യാഴാഴ്ച അക്രമികള്‍ വൈദികനെയും മൂന്നു വിശ്വാസികളെയും മോചനദ്രവ്യം ആവശ്യപ്പെട്ടു തട്ടിക്കൊണ്ടുപോയിരുന്നു. മോചനദ്രവം നല്കിയതുകൊണ്ട് ഇരകള്‍ മോചിതരാക്കപ്പെട്ടു.