മെക്‌സിക്കോ: വൈദികന്റെ സംസ്‌കാരച്ചടങ്ങില്‍ ക്രിസ്തുരൂപം കണ്ണീര്‍ വാര്‍ത്തു. മെക്‌സിക്കോയിലെ ജാലിസ്‌ക്കോയില്‍ നിന്നാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഔര്‍ ലേഡി ഓഫ് ദ റെഫ്യൂജി ദേവാലയത്തിലാണ് സംഭവം.
വൈദികന്റെ സംസ്‌കാരച്ചടങ്ങില്‍ ക്രൂശിതനായ ക്രിസ്തുരൂപം കണ്ണീര്‍ വാര്‍ത്തതിനാണ് ഇവിടെ ആളുകള്‍ സാക്ഷ്യം വഹിച്ചത്.
ഫാ. ഹെറിബെര്‍ട്ടോ ലോപ്പസ് ബരാജാസിന്റെ സംസ്‌കാരച്ചടങ്ങിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. ബിഷപ് ഓസ്‌ക്കര്‍ അര്‍മാന്‍ഡോ കാംപോസിന്റെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍.
ഒരു സ്ത്രീയാണ് ആദ്യമായി ഈ ദൃശ്യം കണ്ടത്. ക്രിസ്തു എപ്പോഴും തങ്ങള്‍ക്കിടയിലുണ്ടെന്ന ബോധ്യമാണ് ഈ അനുഭവം തങ്ങള്‍ക്ക് നല്കിയതെന്ന് വിശ്വാസികള്‍ പറയുന്നു. എന്നാല്‍രൂപതാധികാരികള്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.