‘
കോട്ടാര്‍: രാജ്യത്തെ ഭരണഘടനയില്‍ മാറ്റംവരുത്താനുള്ള നീക്കങ്ങള്‍ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ദുരന്തമായിരിക്കുമെന്ന് കോട്ടാര്‍ ബിഷപ് നസ്രായന്‍ സൂസൈ.
ഹിന്ദുരാഷ്്ട്രം വേണമെന്നാണ് ഭാരതീയ ജനതാപാര്‍ട്ടിയുടെ നേതാക്കള്‍ ആവശ്യപ്പെടുന്നത്. ഇന്ത്യയല്ലാതെ മറ്റൊരു ഹിന്ദുരാഷ്്ട്രമില്ലത്രെ. പാശ്ചാത്യരാജ്യങ്ങളെല്ലാം ക്രൈസ്തവരാജ്യങ്ങളാണെന്നാണ് അവര്‍ കരുതുന്നത്. ഇത്തരം നീക്കങ്ങളും അഭിപ്രായങ്ങളും ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വലിയൊരു ദുരന്തമായിരിക്കും.
ഭരണഘടനയില്‍ മാറ്റം വരുത്തുന്നത് സ്ഥിഗതികള്‍ വഷളാക്കുകയേ ഉള്ളൂ. മതന്യൂനപക്ഷങ്ങള്‍ അതോടെ കൂടുതല്‍ അക്രമണത്തിന് വിധേയരാകും. അവരുടെ അവകാശങ്ങള്‍ ധ്വംസിക്കപ്പെടും മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുമ്പോള്‍ രാജ്യദ്രോഹിയായി മാറ്റപ്പെടും. 2017 ല്‍ ക്രൈസ്തവര്‍ക്ക് നേരെ എഴുനൂറ് അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് റിക്കാര്‍ഡാണ്. ബിഷപ് പറഞ്ഞു.