പാലാ: പാലാ രൂപത സഹായമെത്രാന്‍ ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ കാത്തലിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ജോണ്‍പോള്‍ രണ്ടാമന് പുരസ്കാരം. അമ്പതിനായിരം രൂപയാണ് അവാര്‍ഡ് തുക. മെയ് 11 ന് രാവിലെ പത്തുമണിക്ക് കെ. സി മാമ്മന്‍ മാപ്പിള ഹാളില്‍ വച്ച് മിസോറാം ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍പിള്ള അവാര്‍ഡ് സമ്മാനിക്കും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബോട്സ്വാന ഗെബ്രോണ്‍ യൂണിവേഴ്സിറ്റി കോളജ് ഓഫ് ലോ ആന്റ് പ്രഫഷനല്‍ സ്റ്റഡീസ് മാനേജിംങ് ഡയറക്ടര്‍ ഡോ ആന്റണി പി. ജോസഫ് എന്നിവരും അവാര്‍ഡ് പങ്കിടുന്നവരില്‍ പെടുന്നു.