തൃശൂര്‍: കേരളത്തില്‍ ആദ്യമായി ക്രിസ്ത്യന്‍ സ്റ്റഡീസില്‍ ബി. എ പഠനത്തിന് കാലിക്കട്ട് സര്‍വകലാശാലയില്‍ വഴിയൊരുങ്ങുന്നു. പഠനത്തിനായുള്ള ബോര്‍ഡ് ഓഫ് സ്റ്റഡീസ് യൂണിവേഴ്‌സിറ്റി രൂപീകരിച്ചു.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പരീക്ഷാ കണ്‍ട്രോളറായ ഡോ. പി. ജെ വിന്‍സെന്റ് ആണ് ബോര്‍ഡിന്റെ അധ്യക്ഷന്‍. റവ. ഡോ പോള്‍ പുളിക്കന്‍, ഫാ. രാജു ചക്കനാട്ട്, സിസ്റ്റര്‍ ഡോ ഷൈനി ജോര്‍ജ്, റവ ഡോ മാര്‍ട്ടിന്‍ കൊളമ്പ്രത്ത്, റവ ഡോ. ജോളി ആന്‍ഡ്രൂസ്, റവ ഡോ പോളച്ചന്‍ കൈത്തോട്ടുങ്ങല്‍, ഡോ. ജോഷി മാത്യു, റവ.ഡോ ഗാസ്പര്‍ കടവിപ്പറമ്പില്‍, ഡോ, മിലു മരിയ എന്നിവരാണ് ബോര്‍ഡ് അംഗങ്ങള്‍.
മണ്ണുത്തി ഡോണ്‍ ബോസ്‌ക്കോ കോളജില്‍ ഈ വര്‍ഷം തന്നെ ബി എ ക്രിസ്ത്യന്‍ സ്റ്റഡീസ് ആരംഭിക്കാന്‍ പദ്ധതിയുണ്ട്.