അരുവിത്തുറ: സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുനാളിന്റെ ഭാഗമായി ഇന്നും നാളെയും നടത്താനിരുന്ന എല്ലാ ആഘോഷങ്ങളും ഒഴിവാക്കി. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. എന്നാല്‍ എസ്ജിസി ചാനല്‍, അരുവിത്തുറപ്പള്ളിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ തുടങ്ങിയ സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങളിലൂടെ തിരുക്കര്‍മ്മങ്ങള്‍ ലൈവ് ആയി സംപ്രേഷണം ചെയ്യും. വിശ്വാസികള്‍ ഭവനങ്ങളില്‍ ഇരുന്ന് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കണമെന്ന് വികാരി ഫാ. അഗസ്റ്റ്യന്‍ പാലയ്ക്കപ്പറമ്പില്‍ അറിയിച്ചു.
അരുവിത്തുറ പള്ളി പെരുനാളിലെ ആഘോഷങ്ങള്‍ ഒഴിവാക്കി
Next article