തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരാധനാലയങ്ങളില്‍ പ്രവേശനത്തിന് വീണ്ടും കടുത്ത നിയന്ത്രണം. വിവിധ ജില്ലകളില്‍ ഇതോട് അനുബന്ധിച്ച് വ്യത്യസ്ത നിര്‍ദ്ദേശങ്ങളാണ് ജില്ലാ കളക്ടര്‍മാര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരും ജില്ല അധികൃതരും നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായിപാലിച്ചു മാത്രമേ പള്ളികളില്‍ കുര്‍ബാനയും മറ്റും പാടുള്ളതായി സീറോ മലബാര്‍ സഭ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. സഭയുടേതായി പ്രത്യേക അറിയിപ്പുകള്‍ വന്നിട്ടില്ല.
തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം ജില്ലകള്‍ തോറും വ്യത്യാസമുള്ളതിനാല്‍ ഓരോ പള്ളികളിലും ഇതിന് വ്യത്യാസമുണ്ടായിരിക്കും. മദ്ബഹയില്‍ മാസ്‌ക്ക് ധരിച്ചു വൈദികനും ഒന്നോ രണ്ടോ ശുശ്രൂഷികളും മാത്രമേപാടുള്ളൂവെന്നാണ് യാക്കോബായ സഭ നല്കിയിരിക്കുന്ന നിര്‍ദ്ദേശം.