ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് ആഗോള കത്തോലിക്കാ സഭയില്‍ കരുണയുടെ ഞായര്‍ ആഘോഷിക്കുന്നത്. ദിവ്യകാരുണ്യപ്രദക്ഷിണങ്ങള്‍ ഈ ദിനം നടത്താറുമുണ്ട്. അത്തരമൊരു ദിവ്യകാരുണ്യപ്രദക്ഷിണത്തില്‍ നടന്ന സംഭവം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ദിവ്യകാരുണ്യപ്രദക്ഷിണം നടക്കുന്ന വേളയില്‍ ആകാശത്തുനിന്ന് ഒരു അത്ഭുതപ്രകാശം ദിവ്യകാരുണ്യപ്രദക്ഷിണത്തില്‍ പതിക്കുന്ന ചിത്രമാണ് അത്. ഇതെവിടെ നടന്നു എന്നതിനെക്കുറിച്ച് വീഡിയോയില്‍ പരാമര്‍ശമില്ല. ഏപ്രില്‍ 18 നാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ദൈവത്തിന്റെ സ്‌നേഹം അവിടുന്ന് ഞങ്ങളോട് കാണിച്ചിരിക്കുന്നു, അവിടുത്തെ കരുണ ഞങ്ങളുടെ അടുത്തുണ്ട് എന്നും പോസ്റ്റിനൊപ്പമുള്ളകുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈശോയേ ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നു വെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.